വയനാട് പനമരത്തുകാര്‍ക്ക് കളിക്കാനൊരു മൈതാനമില്ല. സ്റ്റേഡിയത്തിനായി 38 വര്‍ഷം മുമ്പ് ഏറ്റെടുത്ത അഞ്ചേക്കര്‍ സ്ഥലം കാടുമൂടി നശിക്കുകയാണ്.
1982 ലാണ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പനമരം പഞ്ചായത്ത് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്തത്. കണിയാമ്പറ്റ മുതല്‍ പനമരം വരെയുള്ളവര്‍ക്ക് കളിക്കാന്‍ സൗകര്യമുള്ള ഒരിടമായിരുന്നു ലക്ഷ്യം. പക്ഷെ കളി തുടങ്ങാനായില്ല. സ്ഥലം മണ്ണിട്ട് ഉയര്‍ത്താനോ സ്റ്റേഡിയം പണിയാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ( കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് രൂപയാണ് നവീകരണത്തിന് മാറ്റിവെച്ചത്. ഒരു സെവന്‍സ് കളിക്കാന്‍ പോലും ഇവിടെ പറ്റില്ല. ഹൈസ്കൂള്‍ ഗ്രൗണ്ടാണ് പനമരത്തുകാരുടെ ആശ്രയം) ഇപ്പോള്‍ കന്നുകാലികളെ മേയാന്‍ വിടുന്ന സ്ഥലമാണിത്. നല്ലൊരു മഴപെയ്താല്‍ ചെളിക്കുളമാകും.
തൊട്ടടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. മൈതാനത്തിന് മുകളിലൂടെ വൈദ്യുതി ലൈനുണ്ട്. ഇത് മാറ്റാന്‍ പോലും നടപടിയില്ല.