route-map

TAGS

കോവിഡ് പ്രതിരോധത്തിൽ മാധ്യമ പ്രവർത്തകർക്ക് തുണയായി ഇനി ക്യു.ആർ കോഡ് മൊബൈൽ ആപിന്റെ സംരക്ഷണം. വ്യക്തികളുടെ റൂട്ട് മാപ് ഡിജിറ്റൽ സംവിധാനത്തിലൂടെ കണ്ടെത്തി കോവിഡ് വ്യാപനം തടയാൻ സഹായിക്കുന്ന വിധത്തിലാണ് ആപിന്റെ പ്രവർത്തനം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ  ആപ്പായ ക്യൂകോപ്പി മൈ റൂട്ട് മാപ് (Qkopy-My Route Map) ഡൗൺലോഡ് ചെയ്ത് മൊബൈലിൽ നിങ്ങളുടെ സ്വന്തം ക്യു.ആർ കോഡ് നിർമിക്കാം. 

ഇത് ഉപയോഗിച്ചാണ് റൂട്ട് മാപ് കണ്ടെത്തുക. ഉപഭോക്താക്കളുടെ പരസ്പര സമ്പർക്കം ആപ്പിൽ രേഖപ്പെടുത്താൻ പരസ്പരം ക്യൂ ആർ സ്കാൻ ചെയ്താൽ മതി. എത്ര ദിവസം കഴിഞ്ഞാലും വ്യക്തികളുടെ സമ്പർക്ക രേഖ നഷ്ടപ്പെടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ വകുപ്പിനും പോലീസിനും അടക്കം പ്രയോജനപ്പെടുന്നതാണ് ആപിന്റെ പ്രവർത്തനം. കോഴിക്കോട് ഉള്ളിയേരി സ്വദേശിയും അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് വിദഗ്ധനുമായ അരുൺ പെരൂളിയാണ് ആപ്പ് വികസിപ്പിച്ചത്. 

സുഹൃത്തുക്കൾ അടക്കം ആരുമായും നേരിൽ കാണുമ്പോൾ ക്യു.ആർ കോഡ് സ്‌കാനിങ് വഴി സ്വന്തം മൊബൈൽ ആപ്പിലെ റൂട്ട് മാപ്പിലേക്ക് ആഡ് ചെയ്യണം. ഇവരുടെ സമ്പർക്കം അടക്കം കണ്ണിയായി ആപ്പിലെ ടൈം ലൈനിൽ കാണാം. ആപ്പ് ഉപയോഗിക്കുന്ന സ്‌ഥാപനങ്ങൾ അവരുടെ ബിസിനസ്‌ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്ത് ക്യു.ആർ കോഡ് നിർമിച്ചു സ്റ്റിക്കർ ആയി പ്രദർശിപ്പിച്ചാൽ  അവിടെ വരുന്നവർ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ  ബന്ധപ്പെടുന്നവരുട സമ്പർക്കം ആപ്പ്  രേഖപ്പെടുത്തും.

സമ്പർക്ക കണ്ണിയിൽ ആർക്കെങ്കിലും രോഗബാധ ഉണ്ടായാൽ മൊബൈലിൽ സന്ദേശം എത്തുന്നതിനു സംവിധാനവും ഉണ്ട്. 

സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിൽ നിൽക്കുന്ന വിഭാഗം എന്ന ആദരവിലാണ് മാധ്യമ പ്രവർത്തകരുമായി സഹകരിക്കുന്നതെന്ന് അരുൺ പെരൂളി അറിയിച്ചു. താഴെ കാണുന്ന ലിങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലിങ്ക് ഇതാ:

http://routemap.qkopy.com/