തിരുവനന്തപുരം അഞ്ചുതെങ്ങിലെ തീരദേശ പൊലീസ് സ്റ്റേഷനിൽ ഉപകരണങ്ങളും, പട്രോളിങ്ങ് ബോട്ടുമില്ലാതെ  പ്രവർത്തനം അവതാളത്തിൽ. വിഴിഞ്ഞത്തു നിന്നും ബോട്ടെത്തിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തീരദേശസ്റ്റേഷന്റെ പ്രവർത്തനം പൂർണ സജ്ജമാക്കണമെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു

കടലിലെ രക്ഷാപ്രവർത്തനത്തിനും കടൽ വഴിയുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുമാണ് അഞ്ചുതെങ്ങിൽ തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. തീരദേശ പട്രോളിങ്ങനായി ഇന്റർസെപ്റ്റർ ബോട്ടും എത്തിച്ചു. എന്നാൽ ബോട്ട് ഇപ്പോൾ പ്രവർത്തന രഹിതമാണ്.

വിഴിഞ്ഞത്തു നിന്നും മറൈൻ എൻഫോഴ്സമെന്റിന്റെ ബോട്ട് എത്തിച്ചെങ്കിലും മടങ്ങിപ്പോയി. എത്രയും വേഗം തീരദേശ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം