shafi-parambil-2

പിഎസ്‌സി ആസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പന്തലിലേക്ക് ഡിവൈഎഫ്‌ഐ ഇടിച്ചുകയറിയ സംഭവത്തെ നിശിതമായി വിമര്‍ശിച്ച് ‌ഷാഫി പറമ്പില്‍. ഡിവൈഎഫ്ഐയെ പേടിച്ച്  കോണ്‍ഗ്രസ് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുന്ന ഗുണ്ടാസംഘങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

കൊലപാതകം ന്യായീകരിക്കുന്നവരല്ല യൂത്ത് കോൺഗ്രസെന്നും വെഞ്ഞാറമൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യം മൂലമാണ് വെഞ്ഞാറമൂടില്‍ കൊലപാതകം നടന്നതെന്നും ഷാഫി വ്യക്തമാക്കി. അസഹിഷ്ണുത കണ്ടുപിടിച്ചത് തന്നെ കേരളമുഖ്യമന്ത്രിയാണ്. അവിടെ നിന്നും പഠിച്ചാണ് ഡിവൈഎഫ്‌ഐ വഞ്ചനയ്‌ക്കെതിരായ ചെറുപ്പക്കാരുടെ സമരത്തെ തകര്‍ക്കാന്‍ നോക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ് തിരുവനന്തപുരത്ത് നടന്നത്. ഇത്തരമൊരു സമരം വേണമെന്നാണ് ഡിവൈഎഫ്‌ഐയുടെ അക്രമം തെളിയിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ സമരം പ്രകോപനപരമായിരുന്നില്ലെന്നും. ഇതിന് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.