ഇന്ന് അത്തം . ഇനിയുള്ള  10 ദിവസം മലയാളിയുടെ മനസിലും വീട്ടുമുറ്റത്തും പൂവിളിയുടെ ആരവമുയരും. കോവിഡ് രോഗം പേടിപ്പെടുത്തി മുന്നിലുണ്ടെങ്കിലും പൂവും പൂവിളിയുമില്ലാതെ മലയാളി എങ്ങനെ ഒാണം ആഘോഷിക്കും.,

അത്തം പിറന്നാല്‍ പിന്നെ നാട്ടിന്‍ പുറത്തെ കാഴ്ച ഇതാണ്  ഇലക്കുമ്പിളും പച്ചയോല കൊട്ടയുമായി പൂ തേടി അലയുകയാണ് കുട്ടികള്‍.  നാടന്‍ പൂക്കളാണ് ഏറെയും എന്നാല്‍ നഗര പ്രദേശങ്ങളില്‍ ഈ കാഴ്ച അന്യമാണ്

ഇറക്കുമതി പൂക്കളാണ് അധികവും ഉപയോഗിക്കുന്നത്.കോവിഡെന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഒാരോ വീടിനു മുന്നിലും തീര്‍ക്കുന്ന പൂക്കളം 10 ദിവസത്തേക്ക് മാത്രമല്ല. ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയും കരുത്തും കൂടിയാണ്.