ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിൽ നിന്ന് 200 ഘനയടി കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് ഉപയോഗിച്ച് തുടങ്ങി. സെക്കൻഡിൽ 300 ഘനയടി വെള്ളം കൂടി തമിഴ്‌നാട്ടിലേയ്ക്ക് തുറന്നു വിട്ടു. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം തേനി ജില്ലാ കലക്ടർ മറിയം പല്ലവിയാണ് ഷട്ടർ തുറന്നത്.
തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്നത്. തേനി ജില്ലയിൽ ഏകദേശം 14707 ഏക്കർ സ്ഥലത്താണ് കൃഷി. ആദ്യ ഘട്ടത്തിൽ 120 ദിവസത്തേയ്ക്കാണ് വെള്ളം തുറന്നിരിക്കുന്നത്. മുന്നൂറ് ഘനയടിയിൽ 200 ഘനയടി വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കും. 100 ഘനയടി തേനി ജില്ലയിൽ കുടിവെള്ളത്തിനായും ഉപയോഗിക്കും. തേക്കടി ഷട്ടറിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം തേനി കളക്ടർ മറിയം പല്ലവി ഷട്ടർ തുറന്നു.
കമ്പം എം. എൽ. എ. ജഗ്ഗയൻ., തേനി എസ്. പി. സായി സരൺ തേജസ്വവി എന്നിവർ പങ്കെടുത്തു. അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്ക് മുകളിൽ എത്തിയെങ്കിൽ മാത്രമെ കൃഷിക്കായി വെള്ളം തുറന്നു വിടാൻ സാധിക്കൂ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ ആണ്.