rain-pkd-03

പാലക്കാടിന്റെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. പടിഞ്ഞാറൻ  മേഖലയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് കണക്കിലെടുത്ത് പട്ടാമ്പി, തൃത്താല പ്രദേശങ്ങളിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. ജില്ലയിൽ പന്ത്രണ്ടു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.

 

ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മലമ്പുഴ , പോത്തുണ്ടി ഡാമുകൾ   വരും ദിവസങ്ങളിൽ തുറന്നേക്കാം. നിലവിൽ 12 ക്യാമ്പുകളിലായി 116 കുടുംബങ്ങളിലെ 337 പേരാണ് കഴിയുന്നത്.  മണ്ണാർക്കാട് താലൂക്കിൽ പത്ത് ക്യാപുകളാണ് ഉള്ളത്. ജില്ലയിൽ ഇതുവരെ ഭാഗികമായി 480 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചു. 19 വീടുകൾ പൂർണമായും തകർന്നു. മുൻപ് പ്രളയത്തിൽ ഏറെ നഷ്ടങ്ങളുണ്ടായ ഭാരതപ്പുഴയുടെ തൃത്താല, പട്ടാമ്പി മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. 

 

തൃത്താല വെള്ളിയാങ്കല്ല്, കൂടല്ലൂർ ജാറം കടവ്,  പേരശ്ശന്നൂർ കടവ്, തിരുവേഗപ്പുറ എന്നീ പ്രദേശങ്ങൾ ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യൻ സന്ദർശിച്ചു.