ശബരിമലയില്‍ നിറപുത്തരി പൂജ ഞായറാഴ്ച . കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇക്കുറി നിറപുത്തരി ആഘോഷം ചടങ്ങുമാത്രമായി നടത്തും.

നിറപുത്തരിപൂജയ്ക്കായി നാളെ വൈകിട്ട് 5നാണ് ശബരിമല ക്ഷേത്രനടതുറക്കുക. ഞായറാഴ്ച പുലര്‍ച്ചെ നിറപുത്തരി പൂജ. 5.50നും 6.20നും മധ്യേയാണ് സമയം. പൂജ ചടങ്ങുകള്‍ മാത്രമായി നടത്തും. 

2018ലെ മഹാപ്രളയകാലത്തും നിറപുത്തരിപൂജ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നിറപുത്തരി പൂജയക്കുശേഷം നടയടച്ചാല്‍  ചിങ്ങമാസപൂജകള്‍ക്കായി  16ന് നടതുറക്കും. ചിങ്ങമാസത്തില്‍ ക്ഷേത്ര തന്ത്രിയായി കണ്ഠര് രാജിവര് ചുമതലയേല്‍ക്കും.