teacher

കോവിഡ്കാലത്തെ വീട്ടുവാസം ആനന്ദകരമാക്കാന്‍,,, ഗായകരും ചിത്രകാരന്മാരും പാചകവിദഗ്ധരുമൊക്കെ ആയ ധാരാളം പേരെ നമ്മള്‍ കണ്ടു. എന്നാല്‍ വീട്ടിലെ സമയം മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടുത്താമെന്ന് കാട്ടിത്തരികയാണ്  എണ്‍പത്തിമൂന്നുകാരിയായ ഒരധ്യാപിക. അത് എങ്ങനെയെന്ന് കാണാം.

തിരുവനന്തപുരം ജഗതിയിലെ പി.എസ് പത്മിനി എന്ന വിരമിച്ച അധ്യാപികയുടെ വീട്ടിലേയ്ക്കാണ് നമ്മള്‍ പോകുന്നത് . സ്വീകരണമുറി തന്നെ ചിത്രശാലയാണ്. പതിനെട്ടുവര്‍ഷത്തെ കലാസൃഷ്ടികളാണിവയൊക്കെ. ജലച്ചായം, എണ്ണച്ചായം , എന്നിവയ്ക്കുപുറമെ നിബ്ബ്, തേയില, കാപ്പിപ്പൊടി, മണല്‍, വര്‍ണക്കടലാസ്, സിഡി കഷണങ്ങള്‍, റിബണ്‍, തുണി, മരപ്പൊടി, തടി ഇവയൊക്കെ ഉപയോഗിച്ചുള്ള ചിത്രങ്ങളും രൂപങ്ങളും ആരെയു ആകര്‍ഷിക്കും. ഫോയില്‍ എംപോസിങ്, ചുവര്‍ചിത്രം, മധുബനി, വര്‍ളി തുടങ്ങയ ശൈലികളിലെ ചിത്രങ്ങളും കാണാം. കോട്ടണ്‍ഹില്‍ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായിരുന്ന പത്മിനി കൊച്ച ഏലൂര്‍ ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായിട്ടുണ്ട്. യുനിസെഫ് കോഡിനേറ്ററായാണ് ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചത്. പതിനെട്ടുവര്‍ഷം മുമ്പ് ചിത്രകല പഠിക്കാന്‍ തുടങ്ങി. ഇടപ്പഴിഞ്ഞിയിലെ ജോര്‍ജ് ഫെര്‍ണാണ്ടസാണ് ഗുരു. ഇപ്പോള്‍,,,  ടീച്ചര്‍  എണ്‍പത്തിമൂന്നാം വയസ്സിന്റെ പ്രയാസങ്ങളൊന്നും കൂടാതെ കൂടുതല്‍ ഊര്‍ജത്തോടെ ചിത്രം വരയ്ക്കുന്നു. അത് കാരണവുമുണ്ട്. വട്ടിയൂര്‍ക്കാവ് സര്‍ക്കാര്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൊടുങ്ങാനൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്ക് വീടുനിര്‍മിക്കാന്‍ പണംസ്വരുക്കൂട്ടണം.

ടീച്ചറുടെ കലാസൃഷ്ടികളെല്ലാം ഒാണ്‍ലൈനിലൂടെ വില്‍പനക്ക് തയാര്‍. ഇതുവരെ എഴുപത്തിയൊന്നായിരം രൂപ ചിത്രം വിറ്റ് സമാഹരിച്ചു. മൂന്നുലക്ഷം രൂപയിലേറെ ടീച്ചറുടെ ശിഷ്യരും സുഹൃത്തുക്കളും സംഭാവനയായി നല്‍കി.  വീട്ടിലിരിക്കുന്ന എല്ലാവരോടും ടീച്ചര്‍ക്ക് ഒന്നേപറയാനുള്ളൂ മകനും സൈക്കിള്‍ പ്രചാരകനുമായി പ്രകാശ് പി. ഗോപിനാഥ് എല്ലാസഹയാവുമായി ഒപ്പമുണ്ട്. Induscyclingembassy .com എന്ന വെബ്സൈറ്റില്‍ ടീച്ചറുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദൃശങ്ങളൊക്കെ പകര്‍ത്തി ഞങ്ങള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ പത്മിനിടീച്ചര്‍ ചിത്രംവരയിലേക്ക് കടന്നുകഴിഞ്ഞിരുന്നു