rajamala-munnar-flood

‘ദയവുസെയ്ത് എപ്പടിയാവതും തപ്പിക്കറതുക്ക് വഴി പാരുങ്കയ്യാ..’ ഉറ്റവരെ തിരയുന്നതിനിടെ ക്യാമറകൾ നോക്കി ഒരുകൂട്ടം മനുഷ്യരുടെ അപേക്ഷയാണ്. മണിക്കുറുകൾ പിന്നിട്ടിട്ടും രാജമലയിൽ രക്ഷാദൗത്യം പൂർണതോതിൽ ആയിട്ടില്ല. മൂന്നാര്‍ രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം ഒന്‍പതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. 58 പേര്‍ ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തുടര്‍ന്ന്  തോട്ടംതൊഴിലാളികളുടെ ഇരുപത് കുടുംബങ്ങള്‍ താമസിക്കുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്. വിഡിയോ കാണാം.