ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാലുമാസത്തോളമായി വരുമാനമില്ലാതെ ദുരിതത്തിൽ. മലപ്പുറം ജില്ലയില്‍ മാത്രം ആയിരത്തില്‍പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പൂട്ടിക്കിടക്കുന്നത്.
അവധിക്കാല കോഴ്‌സുകള്‍ ലക്ഷ്യമാക്കി നിരവധി കടമ്പകള്‍ കടന്ന് സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് വരുമാനമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. അസംഘടിത മേഖലയായതിനാല്‍ ഇവരുടെ പരാതികളില്‍ പരിഹാരം കാണാന്‍ സർക്കാരിന് സാധിച്ചിട്ടില്ല. ഈ സ്ഥാപനങ്ങൾ ആശ്രയിച്ച് കഴിഞ്ഞിരുന്നവരിൽ പലരും ഇന്ന് മറ്റ് തൊഴിലുകൾ ചെയ്ത് ജീവിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരത്തിലുള്ള ആയിരത്തിൽപ്പരം സ്ഥാപനങ്ങളുണ്ട്. കമ്പ്യൂട്ടർ പഠനം പലരും ഓൺലൈനാക്കിയതോടെ ഇവരുടെ വരുമാനം പൂർണമായും നിലച്ചു. വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളും ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി തുടങ്ങിയ സ്ഥാപനങ്ങളാണ് കെട്ടിടവാടക പോലും കൊടുക്കാൻ പറ്റാതായതോടെ അടച്ചുപൂട്ടിയത്.