Aashirvad-01
ആശീര്‍വാദ് ആട്ടയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഐടിസി ലിമിറ്റഡ് നിയമനടപടി ആരംഭിച്ചു. വിഡിയോ വാസ്തവ വിരുദ്ധമാണെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരും നിയമനടപടി  നേരിടേണ്ടി വരുമെന്നും കമ്പനി അറിയിച്ചു. നിര്‍മാണ വിതരണ ഘട്ടങ്ങളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയാണ് ആശീര്‍വാദ് ആട്ട നിര്‍മിക്കുന്നതെന്നും ഐടിസി ലിമിറ്റഡ് വ്യക്തമാക്കി