valiyangadi-wb

TAGS

കണ്ടെയ്ന്‍്മെന്റ് സോണിലുള്‍പ്പട്ടെ കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരം സംബന്ധിച്ച് കച്ചവടക്കാര്‍ക്കിടയില്‍ അഭിപ്രായഭിന്നത. വിവിധ സംസ്ഥാനങ്ങളില്‍നിന്നുവരുന്ന ചരക്കുലോറികള്‍ ചരക്കിറക്കാതെ ബീച്ച് റോഡില്‍ നിറുത്തിയിടുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് പരാതി. പുലര്‍ച്ചെയെത്തുന്ന ചരക്കുലോറികള്‍ ഉച്ചവരെ കാത്തിരുന്നാലെ ചരക്ക് ഇറക്കാന്‍ കഴിയു. ബീച്ച് റോഡിന് ഇരുവശത്തുമാണ് ലോറികള്‍ നിറുത്തിയിടുന്നത്. 

 

ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറുവരെയാണ് വലിയങ്ങാടിയിലെ കടകള്‍ 

 

തുറക്കുന്നത്. ഉച്ചയ്ക്ക് രണ്ടുവരെ സാധനങ്ങള്‍ വില്‍ക്കാനും അതിന് ശേഷം ചരക്കിറക്കാനുമാണ് ഒരുകൂട്ടം വ്യാപാരികള്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് 

 

പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായ ഏകോപനസമിതി.

 

ജില്ലയുടെ വിവിധയിടങ്ങളിലെ കടകളിലേക്ക് സാധനങ്ങളെത്തിക്കണമെങ്കില്‍ ഉച്ചയ്ക്ക് മുന്‍പ് വില്‍പന നടത്തണമെന്നാണ് ഫുഡ് ഗ്രെയിന്‍സ് ആന്‍ഡ് 

 

പ്രൊവിഷന്‍സ് മര്‍ച്ചന്‍റസ് അസോസിയേഷന്റെ നിലപാട്. വ്യാപാരികളുടെ തര്‍ക്കത്തില്‍ ഫലപ്രദമായി ഇടപെടാന്‍ അധികൃതരും തയ്യാറായിട്ടില്ല.