ഉറ്റവർ അരികിലില്ലാതെ മെറിന്റെ അന്ത്യയാത്ര... അമേരിക്കയില്‍ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ സംസ്കാരം നാളെ നടക്കും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക്) താമ്പ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയില്‍ ചടങ്ങുകൾ നടക്കും. ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് നാട്ടിലെത്തിക്കാത്തത്.
മെറിന്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും മെറിന് കണ്ണീരോടെ യാത്രാമൊഴിയേകി. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തും.