ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നൂറ്റിപ്പതിനെട്ടു പിന്നിട്ട് കൊച്ചിയുടെ സ്വന്തം ഓള്‍ഡ് റയില്‍വേ സ്റ്റേഷന്‍. രാജ്യത്തെ ആദ്യ ഹരിത സ്റ്റേഷനാക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. ടൂറിസം രംഗത്തും ഗതാഗതരംഗത്തും വന്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അനന്തമായി നീളുകയാണ്.
കൊച്ചിയുടെ നഗരമധ്യത്തില്‍ ഹൈക്കോടതിയുടെ പിന്നിലായി നീണ്ടുപരന്നുകിടക്കുന്ന നാല്‍പതേക്കറിലധികം വരുന്ന സ്ഥലത്തിന് പലരും കണ്ണുവച്ചിട്ടുണ്ടെന്ന് വികസന സമിതി ആരോപിക്കുന്നു. പുനരുദ്ധാരണം അനന്തമായി നീളുന്നിന്റെ കാരണവും ഇതുതന്നെയെന്നാണ് ആക്ഷേപം.