പെയ്തൊഴിയാത്ത രാമായണ ശീലുകളുമായി വീണ്ടുമൊരു കര്‍ക്കടകമാസം വന്നെത്തിയിരിക്കുന്നു. കോവിഡ്ക്കാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ പാരായണമുണ്ടായിരിക്കില്ലെങ്കിലും ഇന്ന് മുതല്‍ മുപ്പത് നാള്‍ വീടുകള്‍ രാമനാമ മുഖരിതമാകും.
മലയാളക്കരയുടെ പ്രാര്‍ഥനയാണ് കര്‍ക്കടകം,കാലാതീതമായൊരു കാവ്യം ചുണ്ടില്‍ മന്ത്രമായ് മാറുന്ന കാലം,കാലം തിരിമുറിയാതെ പെയ്യുമ്പോള്‍ നാടും വീടും പഞ്ഞമില്ലാതെ വാഴണെെയന്ന പ്രാര്‍ഥനയാണെവിടെയും.വാത്മീകി രാമായണത്തേക്കാള്‍ മലയാളക്കരയില്‍ തുഞ്ചന്റെ രാമായണത്തിനാണ് പ്രചാരം,കേവല ഭക്തിക്കപ്പുറം മലയാള ഭാഷയുെടയും സംസ്കാരത്തിന്റെയും
നവോത്ഥാനശീലുകളാണ് തുഞ്ചന്റെ രാമയാണം,രാമായണകഥകള്‍ കേള്‍ക്കാന്‍ ഇനി മുത്തശ്ശിമാര്‍ക്ക് ചുറ്റും കുട്ടികള്‍ കൂട്ടംകൂടും,കാറുംകോളും മാഞ്ഞ് കര്‍ക്കിടകം പടിയിറങ്ങും വരെ ശീപോതിക്ക് വെച്ച് ഐശ്വരത്തെ വരവേല്‍ക്കുന്ന ശീലം മലബാറില്‍ ഇപ്പോഴുമുണ്ട്,വരാനിരിക്കുന്ന ഒാണക്കാലത്തിന്റെ തുമ്പക്കൊടിയിറുക്കാന്‍ ബാല്യങ്ങളുടെ കാത്തിരിപ്പുകാലം കൂടിയാണ് കര്‍ക്കടകം