കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 5 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വള്ളങ്ങളിറക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിന് വിരുദ്ധമായി ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഞായറാഴ്ച വിലക്ക് മറികടന്ന് വള്ളമിറക്കിയവരെ തടയാന്‍ ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചു.ഇവരെ പിരിച്ചുവിടാനുള്ള പൊലീസിന്റെ ശ്രമത്തിനിടയ്ക്കാണ് സംഘര്‍ഷമുണ്ടായത്,ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി,ഉന്തിനും തള്ളിനുമിടെ 5 പേര്‍ക്ക് പരിക്കേറ്റു
കോവിഡ് പശ്ചാത്തലത്തില്‍ കടല്‍ക്കോടതിയെന്നറിയപ്പെടുന്ന കൂട്ടായ്മയുടെ തീരുമാനപ്രകാരം ഞായറാഴ്ച ചാലിയത്ത് നിന്നാരും കടലില്‍പ്പോകാറില്ല ഇത് മറികടന്ന് ചിലര്‍ കടലില്‍പ്പോയി ഇവരെ ചാലിയത്ത് തിരിച്ചുകയറാന്‍ അനുവദിക്കില്ലെന്നായിരുന്നു ചാലിയത്തെ മത്സ്യത്തൊഴിലാളികളുടെ നിലപാട്
സൗത്ത് എജെ ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്,വള്ളമിറക്കിയവരെ ഹാര്‍ബറില്‍ അടുപ്പിക്കരുതെന്ന നിലപാട് പൊലീസും അംഗീകരിച്ചു