കോഴിക്കോട് കോര്‍പറേഷനിലെ കുണ്ടായിത്തോട് ഡിവിഷന്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വലിയങ്ങാടിയില്‍ കച്ചവടം നടത്തുന്ന കൊളത്തൊറ സ്വദേശിയുടെ മകന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണം കര്‍ശനമാക്കുന്നു.
വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും തുറക്കുന്ന കടകളുടേയും എത്തുന്ന വാഹനങ്ങളുടേയും എണ്ണം പകുതിയാക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രണ്ടു ഷിഫ്റ്റുകളിലായി 15 ലോറികള്‍ മാത്രമായിരിക്കും പ്രവേശിപ്പിക്ക. ലോറി ഡ്രൈവര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും പേരു വിവരങ്ങള്‍ രേഖപ്പെടുത്തും
വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കോര്‍പറേഷനിലെ വാര്‍ഡ് 44 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 21 പേരാണുള്ളത്. ഇതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധനാഫലം വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.പ്രതിദിനം എത്തുന്ന ആയീരത്തിലേറെ സാംപിളുകളില്‍ പരിശോധിക്കാന്‍ കഴിയുന്നത് 550ല്‍ താഴെ മാത്രമാണ്.