കേരള ഹൈക്കോടതിയില്‍ ഇ ഫയലിങ് സംവിധാനം ഇന്ന് നിലവില്‍ വരും . ആദ്യഘട്ടത്തില്‍ ജാമ്യാപേക്ഷകളാണ് ഇ ഫയലിങ് വഴി സമര്‍പ്പിക്കാവുന്നത് . പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ  ഫയല്‍ ചെയത്് പിറ്റേന്നു തന്നെ കോടതിക്ക് കേസ് തീര്‍പ്പാക്കാനാകും.

വൈകിക്കിട്ടുന്ന നീതി  നീതിതിനിഷേധത്തിന് സമമെന്നാണ് പൊതുവേ പറയാറ് . പലകാരണങ്ങള്‍ കൊണ്ടും കോടതികള്‍ക്ക് അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിയും വരും . നീതിയുടെ വാതില്‍ വേഗത്തില്‍ തുറക്കാനുള്ള താക്കോല്‍ ഒടുവില്‍ കേരളഹൈക്കോടതിയും സ്വന്തമാക്കുകയാണ് . ഈ ഫയലിങ്ങിലൂടെ. ഇതുവഴി ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് ലോകത്തെവിടെ നിന്നും കേസുകൾ ഫയൽ ചെയ്യാം

ആദ്യഘട്ടത്തില്‍ ജാമ്യാപേക്ഷകളാണ്  ഇ ഫയിലിങ്ങിലേക്ക് മാറുന്നത്. ഹൈക്കോടതി  ഇ ഫയല്‍ ചെയ്യുന്ന  ജാമ്യഅപേക്ഷകളില്‍ തൊട്ടടുത്ത ദിവസം തന്നെ തീര്‍പ്പുണ്ടാകും. .  ജാമ്യാപേക്ഷ  ഇ ഫയല്‍ ചെയ്യുമ്പോള്‍ തന്നെ കേസ് കൈകര്യം ചെയ്യുന്ന പൊലീസ് സ്റ്റേഷനിലും  ജില്ലാ പൊലീസ് മേധാവിക്കും ഈ വിവരം ലഭിക്കും . കേസിന്റെ വിശദാംശങ്ങളും രേഖകളും ഫയല്‍ ചെയ്യുമ്പോള്‍ തന്നെ  കോടതിക്കും പ്രോസിക്യൂട്ടർക്കും ലഭ്യമാകും.. ജാമ്യം അനുവദിച്ചാൽ ഉത്തരവിന്റെ പകർപ്പ് നേരിട്ട് പോലീസ് സ്റ്റേഷനിലും പ്രതി കസ്റ്റഡിയിൽ കഴിയുന്ന ജയിലിലും പ്രതി ഭാഗം അഭിഭാഷകനും ഓൺലൈൻ ആയി ലഭിക്കും . ഇതുവഴി ജാമ്യം വേഗത്തില്‍ നടപ്പാക്കാനുമാകും. മാത്രമല്ല  പലകേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസ് സംബന്ധിച്ച് ഹൈക്കോടതിയില്‍ എത്തുന്നതും ഒഴിവാക്കാം . ജാമ്യത്തിനായി വ്യാജ രേഖകൾ ഹാജരാകുന്നത് പരിശോധിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.. ജസ്റ്റീസ് രാജാവിജയരാഘവന്റെ ചുമതലയില്‍ ഇ ഫയലിങ്ങിന് അഭിഭാഷകരെ പ്രാപ്തരാക്കാന്‍ ഇ സേവേ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട് . റവന്യു വകുപ്പുമായും ഇ ഫയലിംഗ് സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.