ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ കശുവണ്ടി വികസ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ ഭാഗികമായിട്ടെ പ്രവര്‍ത്തിക്കുന്നുള്ളു. ആഭ്യന്തര വിപണി കൂടുതല്‍ വിവുപലമാക്കാനാണ് ലക്ഷ്യം.
നാല്‍പ്പത്തിയേഴ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കശുവണ്ടി തല്ലിന്റെ താളം ഉയര്‍ന്നത്. സാമൂഹികാകലം പാലിച്ചും മാസ്കും ധരിച്ചുമാണ് തൊഴിലാളികള്‍ ജോലി എടുക്കുന്നത്. തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ആഭ്യന്തര വിപണിയില്‍ നിന്നാണ് സംഭരണം. വിദേശ വിപണികള്‍ ഉടന്‍ സജീവമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര വിപണിയാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
മുടക്കം വരാതെ തൊഴില്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട കശുവണ്ടി തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.