nadukani-wb

TAGS

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം. തമിഴ്നാട്ടിലെ ഊട്ടിയും ഗൂഡല്ലൂരും അടക്കമുളള സ്ഥലങ്ങളില്‍ നിന്ന് മലപ്പുറത്തേക്ക് നൂറ്റമ്പത് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവരും. നിലവില്‍ ആറു ചെക്ക്പോസ്റ്റുകള്‍ വഴിയാണ് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുളളത്.

 നാടുകാണി ചുരംപാത വഴി സഞ്ചരിച്ച് വഴിക്കടവ് എത്തിയാല്‍ കേരളമായി. അതിര്‍ത്തി ജില്ലയായ നീലഗിരിയില്‍ മാത്രം ആയിരക്കണക്കിനു മലയാളികള്‍ കേരളത്തിലേക്ക് വരാനായി കാത്തു കിടക്കുന്നുണ്ട്. നാടുകാണി ചുരം വഴി അനുമതിയില്ലാത്തതുകൊണ്ട് വാളയാര്‍ വഴി കേരളത്തിലെത്തേണ്ടി വരും. 

വയാനാടു ജില്ലയിലെ മുത്തങ്ങ ചെക്ക്്പോസ്റ്റ് സമീപത്താണെങ്കിലും കര്‍ണാടക വഴി സഞ്ചരിക്കേണ്ടതുകൊണ്ട് അനുമതി ലഭിക്കാന്‍  പ്രയാസമാണ്. തമിഴ്നാട്ടിലെ നാടുകാണിയില്‍ നിന്ന് അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ എത്താമെന്നിരിക്കെയാണ് ദുരിതം.