may-one

തൊഴിലാളി ഐക്യത്തിന്റെ കരുത്ത് വിളിച്ചോതി ഇന്ന് മേയ് ദിനം.. കോവിഡ് മൂലം ഇത്തവണ വലിയ ആഘോഷങ്ങളില്ലാതെയാണ് മേയ് ദിനം കടന്നു പോകുന്നത്.  പ്രതിസന്ധി കാലഘട്ടത്തില്‍ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതലാളിത്തത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന സാമൂഹികാവസ്ഥ രൂപപ്പെടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പറഞ്ഞു.

തൊഴിലിന്റെ മഹത്വവും തൊഴിലാഴികളുടെ അവകാശങ്ങളും ഓര്‍മ്മിപ്പിച്ച് ഒരു മേയ് ദിനം കൂടി..തൊഴിലാളികളുടെ അഭിമാന ദിനം ഇത്തവണ കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനോട് ഐക്യദാര്‍ഢ്യപ്രഖ്യാപനം കൂടിയാണ്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ സംഘടനകള്‍ മേയ് ദിനം ആഘോഷിക്കുന്നത്. ലോകം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ സംരക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോവിഡിന് ശേഷം തൊഴിലാളികളെ  സംരക്ഷിക്കേണ്ട പദ്ധതി തയ്യാറാക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

കോവിഡ് കാലത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫേസ്ബുക്ക് പേജിലൂടെ 12 മണിക്ക് പ്രതികരിക്കും. കാലം പുരോഗമിക്കുമ്പോഴും അവകാശങ്ങള്‍ക്കു വേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലാളികളുടെ പോരാട്ടം തുടരുമെന്ന് തന്നെയാണ് ഈ ദിനവും ഓര്‍മ്മിപ്പിക്കുന്നത്.