welll

ഇടുക്കി പാലൂർക്കാവിലെ കിണറിൽ വെള്ളത്തിനു വെള്ള നിറം. കഴിഞ്ഞ ദിവസം മഴ പെയ്തു തോർന്നപ്പോഴാണ് നിറംമാറ്റമുണ്ടായത്. കുടിവെള്ളമെടുത്തിരുന്ന കിണറിലെ വെള്ളം നിറം മാറിയതോടെ കുടുംബം ആശങ്കയിൽ.

പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പി.വി. ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറിലാണ് കൗതുകവും ആശങ്കയും നിറഞ്ഞത്. ഞായറാഴ്ച രാത്രി നല്ല മഴയായിരുന്നു, ശേഷം നോക്കിയപ്പോഴാണ് ഈ നിറം മാറ്റം. കുടിവെള്ളം പാൽ പോലെ വെളുത്തു.

മൂന്ന് പതിറ്റാണ്ടിലെറെയായ കിണറാണിത്. ഇന്നലെ വരെ കുടിവെള്ളമായി ഉപയോഗിച്ചുവന്ന വെള്ളത്തിന്റെ നിറംമാറിയാതെങ്ങനെയെന്നു വ്യക്തമല്ല. ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. രാസമാറ്റമൊ മലിനീകരണമോ ആകാൻ സാധ്യതയില്ലാത്തതിനാൽ അധികൃതകർ തുടർ നടപടി സ്വീകരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.