covid-19-kerala-inforgram

TAGS

കോവിഡ് 19 രോഗികളുടെ ആകെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന കേരളത്തില്‍, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ആനുപാതിക വര്‍ധന. രോഗികളില്‍ മുപ്പതുശതമാനം  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. പ്രവാസികളുടെ നിരീക്ഷണ കാലാവധി അവസാനഘട്ടത്തിലെത്തിയതോടെ  അവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

ഏപ്രില്‍ 9 , എപ്രില്‍ 10, ഏപ്രില്‍ 11 തീയതികളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷവും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഈ പ്രവണത വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. 

കണ്ണൂരില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ പിടിച്ചുനിര്‍ത്താനായാല്‍ കേരളം സമ്പൂര്‍ണ വിജയത്തിലേക്കെത്തും. അതേസമയം ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ള യാത്രാനിയന്ത്രണവും തുടരേണ്ടത് അനിവാര്യം.

പ്രവാസികളായ രോഗബാധിതരും സമ്പര്‍ക്കരോഗികളും തമ്മിലുള്ള താരതമ്യം ഇന്ററാക്ടീവ് ഗ്രാഫുകളില്‍ കാണാം. കണക്കുകളറിയാന്‍ ഗ്രാഫില്‍ ക്ലിക് ചെയ്യുക.