covid-checkpost

TAGS

കോവിഡ് പ്രതിരോധത്തിനായി തെക്കന്‍കേരളത്തിലെ കേരള തമിഴ്നാട്് അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം. സ്വകാര്യവാഹനങ്ങള്‍ കളിക്കാവിള ചെക്കപോസ്റ്റുകളില്‍ തടഞ്ഞ് തിരിച്ചുവിടുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും   കളിക്കാവിളയില്‍ ത‍ടഞ്ഞു.

തമിഴ്നാട്ടില്‍ നിന്ന്    കേരളത്തിലേക്കുള്ള   വാഹനങ്ങള്‍ അമരവിള ചെക്ക് പോസ്റ്റില്‍ ആരോഗ്യവകുപ്പിന്റെയും എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധിക്കുന്നത്.  കേരളത്തില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ തമിഴ്നാടിന്റെ കളിക്കാവിള ചെക്ക് പോസ്റ്റിലാണ് തടയുന്നത്. കാറുകളും സ്വകാര്യ വാഹനങ്ങളും പോകാന്‍ അനുവദിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ രാവിലെ പരിശോധനക്ക് ശേഷം പോകാന്‍ അനുവദിച്ചിരുന്നെങ്കിലും ഉച്ചയോടെ കളിക്കാവിള സര്‍വീസ് അവസാനിപ്പിച്ച് തിരിച്ചുവിട്ടു. ചരക്കുവാഹനങ്ങള്‍ പരിശോധനക്ക് ശേഷം കടത്തിവിടുന്നുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരയും എന്നിവര്‍ക്ക് രോഗലക്ഷണ്ടെങ്കില്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നീരീക്ഷണത്തിലേക്ക് മാറ്റുകയാണ്.  പച്ചക്കറി പലചരക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് ഭക്ഷ്യമേഖലക്ക് ആശ്വാസമാണ്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ തടഞ്ഞു. സ്വാകാര്യവാഹനങ്ങള്‍ ഒന്നും കടത്തിവിടുത്തില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. 

അമരവിള അതിര്‍ത്തിയില്‍ പനി പരിശോധിച്ച ശേഷം കടുത്ത് പനിയുള്ളരെ ആശുപത്രിയിലേക്കും മാറ്റും  മറ്റുവരോട് വീടുകളിലലും നീരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് വിമാനത്തിലെത്തി വന്ന വിദേശ പൗരനെ ഉള്‍പ്പെടെ നീരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു