ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെ തുടര്‍ ഭൂചലനങ്ങളുടെ ഭീതിയില്‍ നാട്ടുകാര്‍. കോവിഡ് പ്രതിരോധിക്കാന്‍ വീടിനുള്ളിലിരിക്കണമെന്ന് അധികൃതർ പറയുമ്പോൾ ഭൂചലനങ്ങൾ കാരണം വീടിനകത്തിരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം അറിയിച്ചു.
1988 ജൂൺ 7 മുതൽ മൂന്ന് മാസത്തോളം നീണ്ടു നിന്ന തുടർ ഭൂചലനങ്ങൾ ഇടുക്കി നെടുങ്കണ്ടം മേഖലയിൽ ഉണ്ടായിരുന്നു. അന്ന് നാട്ടുകാര്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയ സാഹചര്യമുണ്ടായിട്ടുണ്ട്. ഇതിന് സമാനമായ തുടർചലനങ്ങളാണ് ഇപ്പോൾ ഹൈറേഞ്ച് മേഖലയിലുണ്ടാകുന്നത്.
കഴിഞ്ഞ മാസം 27 മുതൽ ഇരുപതിലധികം ഭൂചലനങ്ങളാണ് ജില്ലയിലുണ്ടായത്. ചില വീടുകള്‍ക്കും നേരിയ വിള്ളലുകളുണ്ടായി. റിക്ടർ സ്കെയിലിൽ 6 ന് മുകളിൽ രേഖപ്പെടുത്തുന്ന ചലനങ്ങൾ മാത്രമേ ആശങ്കയ്ക്ക് ഇടയാക്കുകയെന്നും, മുൻകരുതൽ നടപടികൾ ആവശ്യമില്ലന്നും കെ എസ് ഇ ബി ഗവേഷണ വിഭാഗം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 6 ന് മുകളിൽ രേഖപ്പെടുത്തുന്ന ചലനങ്ങൾ മാത്രമേ ആശങ്കയ്ക്ക് ഇടയാക്കുകയെന്നും, മുൻകരുതൽ നടപടികൾ ആവശ്യമില്ലന്നും കെ എസ് ഇ ബി ഗവേഷണ വിഭാഗം അറിയിച്ചു.