checkpost1

TAGS

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ റോഡുമാർഗം വരുന്ന വാഹനങ്ങൾ പരിശേധിച്ചു തുടങ്ങി. കോവിസ് ലക്ഷണമുളള രോഗികളെത്തിയാൽ ഉടൻ ഐസലേഷൻ വാർഡിലേക്ക്  മാറ്റാനുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയാണ് പരിശോധന.

 

 

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാരേയും പരിശോധിക്കുന്നുണ്ട്. പനിയുണ്ടോ എന്ന് പരിശോധിച്ച ശേഷം യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. പനിയോ ജലദോഷമോ രോഗലക്ഷണങ്ങളോ കണ്ടെത്തിയാൽ തൊട്ടടുത്ത ആശുപത്രികളിൽ വിദഗ്ധ പരിശോധനക്കായി എത്തിക്കും. 108 ആംബുലൻസിൻ്റെ 24 മണിക്കൂർ സേവനവും അതിർത്തികളിൽ സജ്ജമാണ്. 

 

 

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്കുള്ളിൽ ചെന്ന് യാത്രക്കാരെ ബോധവൽക്കരിക്കുന്നുണ്ട്. സാനിറ്റൈസർ ഉപയോഗിക്കാനും വൃത്തിയായി കൈ കഴുകാനുമെല്ലാം പരിശീലനം നൽകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്രത്യേക മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്.