കവി മധുസൂധനന്‍ നായര്‍ക്ക് ജന്മനാടിന്‍റെ ആദരം.തിരുവനന്തപുരം നെയ്യാറ്റിന്‍കര അരുവിയോട് പൗരാവലിയാണ് ആദരമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
മലയാളി ഉള്ളിടത്തെല്ലാം മധുസൂധനന്‍ നായരുടെ കവിതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനോളം മഹത്തരമാണ് ജന്മനാട്ടിലെ ആദരമെന്നും മുഖ്യമന്ത്രി പറഞ്ഞു
കവി ശ്രീകുമാരന്‍ തമ്പി മുഖ്യ പ്രഭാഷണം നടത്തി. ജന്മനാടായ അരിവോടില്‍ നിര്‍മിക്കുന്ന സപ്തതി മന്ദ്ിരത്തിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജന്‍മനാടിന്‍റെ ആദരവും മുഖ്യമന്ത്രി മധുസൂധനന്‍നായര്‍ക്ക് കൈമാറി. മധുസൂധനന്‍നായരുടെ കവിതകള്‍ കോര്‍ത്തിണക്കികൊണ്ടുള്ള കവിതാലാപനവും ഉണ്ടായിരുന്നു