പരിസ്ഥിതിക്കായി പാട്ടിലൂടെ പോരാടുന്ന ഫ്രഞ്ച് സംഗീതജ്ഞന്‍ സയോക്കോ തിരുവനന്തപുരത്ത്. മാര്‍ ഇവാനിയോസ് കോളജില്‍ സംഘടപ്പിച്ച പരിപാടിയിലാണ് സയോക്കോ ആസ്വാദകരെ വിസ്മയിപ്പിച്ചത്. 

ലോകത്തെവിടെയും സംഗീതത്തിന് ഒരു ഭാഷയെയുള്ളു. ആസ്വാദനത്തിന്റെ ഭാഷ. പരിസ്ഥിതിക്ക് മനുഷ്യനേല്‍പ്പിക്കുന്ന വലിയ മുറിവുകള്‍ക്കുനേരെയാണ് സയോക്കോയുടെ പാട്ടുകള്‍. വരികള്‍ ചിട്ടപ്പെടുത്തിയതും സംഗീതം നല്‍കിയതും സയോക്കോയാണ്. ഫ്രാന്‍സിലായാലും കേരളത്തിലായാലും പരിസ്ഥിതിക്കുനേരെയുള്ള ചൂഷണങ്ങള്‍ സമാനമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടാണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിന് സംഗീതമെന്ന ലോകഭാഷ തിരഞ്ഞെടുത്തത്. 

സയോക്കോയുടെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രവീണ്‍ മുരളീധരനുമായി ചേര്‍ന്നാണ് പരിസ്ഥിതി യാത്ര. അങ്ങനെയാണ് തിരുവനന്തപുരത്തെത്തിയത്. ഫ്രഞ്ച് പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു ആസ്വാദകര്‍.