car-accident-kottayam

‘ഇൗ വണ്ടി ഞാനിങ്ങ് എടുക്കുവാ..’ വഴിയരികിൽ പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചുകയറിശേഷം ആ കാർ വാങ്ങേണ്ട അവസ്ഥയിലായി വാഹനമോടിച്ച വ്യക്തി. കോട്ടയം കോതനല്ലൂരിലാണ് ഇൗ അപകടം നടന്നത്. കോതനല്ലൂർ ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

വഴിയരികിൽ പാർക്ക് ചെയ്ത് കാറിൽ കോട്ടയം ഭാഗത്തു നിന്നു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം നന്നാക്കണമെങ്കിൽ കുടുതൽ തുക ചെലവാകും എന്നതുകൊണ്ട് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ 33000 രൂപ നൽകി കാർ സ്വന്തമാക്കി. പൂർണമായും തകർന്ന വാഹനത്തിന്റെ ഉടമയും അപകടമുണ്ടാക്കിയ കാറിന്റെ ഉടമയും ഒരാളായി മാറിയതുകൊണ്ട് കേസില്ലാതെ പ്രശ്നം തീർന്നു. ‌ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.