blind-swimming18-02

കണ്ണുകളെ മൂടിയ ഇരുള്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ വഴിമാറിയപ്പോള്‍ പതിനൊന്നുകാരന്‍ നീന്തിക്കയറിയത് ആലുവപ്പുഴ. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസുകാരന്‍ ആര്‍. മനോജാണ് പെരിയാറിന്റെ ഒരു കരയില്‍ നിന്ന് മറ്റേകരയിലേക്ക് അനായാസം നീന്തിയെത്തിയത്. 

 

പാലക്കാട് ജില്ലയിലെ പുതുക്കോട് സ്വദേശികളായ രമേശിന്റേയും സുധയുടേയും മകനായ മനോജിന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. പക്ഷേ ഇതൊരുക്കിലും മനോജിന്റെ കഴിവുകള്‍ക്ക് പരിമിതി സൃഷ്ടിച്ചിട്ടുമില്ല. സ്പെഷല്‍ സ്കൂള്‍ യുജവനോത്സവത്തിലെ ക്വിസ് , പ്രവൃത്തിപരിചയം, പ്രസംഗ മത്സരങ്ങളിലെ  ഒന്നാം സ്ഥാനക്കാരന്‍ ഏറെ നാളായി മനസില്‍ സൂക്ഷിക്കുന്ന ആഗ്രഹമായിരുന്നു പുഴയിലൂടെ ദൂരത്തേക്ക് നീന്തിചെല്ലുകയെന്നത്. 30 ദിവസം നീണ്ട പരിശീലനത്തിനൊടുവില്‍ ആ സ്വപ്നവും മനോജ് യാഥാര്‍ഥ്യമാക്കി. അദ്വൈതാശ്രമം കടവില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേക്കായിരുന്നു നീന്തല്‍.

 

സജി വളാശേരിയെന്ന നീന്തല്‍ പരിശീലകനാണ് പെരിയാര്‍ നീന്തി കടക്കാന്‍ കാഴ്ച ശക്തിയില്ലാത്ത മനോജിനെ പ്രാപ്തനാക്കിയത്‌‌. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഫ്ലാഗ് ഒാഫ് ചെയ്തു. പെരിയാല്‍ നീന്തി കടന്നെത്തിയെ മനോജിനെ സ്വീകരിക്കാന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അടക്കമുള്ള അധ്യാപകരും സഹപാഠികളുെമല്ലാം ശിവരാത്രി മണപ്പുറത്തെത്തിയിരുന്നു