road

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡപ്രകാരം ഏതെങ്കെലും പാലങ്ങള്‍ക്കോ മേല്‍പ്പാലങ്ങള്‍ക്കോ ബലക്ഷയമുണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ ഭാരപരിശോധന നടത്തണം. അള്‍ട്ടിമേറ്റ് ലോഡ് ടെസ്റ്റ് എന്ന ഭാരപരിശോധന രീതിയായിരിക്കും അനുവദിച്ചാല്‍ പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടത്തുക. ഒരാഴ്ച സമയമെടുക്കുന്ന ഭാരപരിശോധന വിജയിച്ചാല്‍ പാലം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കാം.

കോണ്‍ക്രീറ്റ് നിര്‍മിതികളില്‍ ഭാരപരിശോധന നടത്തുന്നത്  അഞ്ചു തരത്തിലാണ്. ബിഹേവിയര്‍ ടെസ്റ്റ്, പ്രൂഫ് ലോഡ് ടെസ്റ്റ്, സ്ട്രെസ് ഹിസ്റ്ററി ടെസ്റ്റ്, അള്‍ട്ടിമേറ്റ് ലോഡ് ടെസ്റ്റ്, ഡയഗണോസ്റ്റിക് ടെസ്റ്റ് എന്നിവ., പാരലാരിവട്ടം മേല്‍പാലത്തില്‍ ഭാരപരിശോധന അനുവദിച്ചാല്‍ അള്‍ട്ടിമേറ്റ് ലോഡ് ടെസ്റ്റായിരിക്കും നടത്തുക....എന്താണ് അള്‍ട്ടിമേറ്റ് ലോഡ് ടെസ്റ്റ് ?

ഡിസൈനില്‍ പറയുന്ന ഏറ്റവും ഉയര്‍ന്നഭാരവുമായി ട്രക്കുകള്‍ പാലത്തിനു മുകളില്‍ കയറും. കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് പടിപടിയായി ഉയര്‍ത്തും. ഇരുപത്തി നാല് മണിക്കൂര്‍ പാലത്തിനമുകളില്‍ തന്നെ ഭാരം കയറ്റിയ ട്രക്കുകള്‍ നിര്‍ത്തിയിടും.. ട്രക്കുകള്‍ മാറ്റിയശേഷം  ഗര്‍ഡറുകള്‍ക്ക് വളവോ വിള്ളലോ ഉണ്ടോ എന്ന് പരിശോധിക്കും ഡയല്‍ ഗേജും റൂളറുമടക്കുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന.  

 

വളവ് ഉണ്ടെങ്കില്‍ ഭാരം ഇറക്കിയശേഷം 24 മണിക്കൂറിനുള്ളില്‍ ഗര്‍ഡറുകള്‍‍ പൂര്‍വസ്ഥിതിയിലേക്ക് വരണം. വിള്ളലുകള്‍ ഒന്നുപോലും സംഭവിക്കരുത്. എങ്കില്‍ പാലത്തിന് കുഴപ്പമില്ലെന്ന നിഗമനത്തിലെത്താം. ഒരാഴ്ചയ്ക്കുള്ളില്‍ പാലരിവട്ടം മേല്‍പ്പാലത്തിലെ 17 സ്പാനുകളിലും ഇതുപോലെ പരിശോധന നടത്തും.പാലം പൂര്‍ണമായും പൊളിച്ചു പണിയുന്നതിനു പകരം ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകരിച്ച ഭാരപരിശോധന നടത്തിയാല്‍ ചിലപ്പോള്‍ ജനങ്ങള്‍ക്ക് ഏറെനാള്‍ കാത്തിരിക്കാതെ തന്നെ പാലത്തിലൂടെ വീണ്ടും യാത്രചെയ്യാന്‍ സാധിക്കും.