mappila-paattu

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ നടന്ന അഖില കേരള മാപ്പിളപ്പാട്ടു മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയത് നൂറു കണക്കിന് വിദ്യാര്‍ഥി പ്രതിഭകള്‍. അടക്കാക്കുണ്ട് ക്രസണ്ട് ഹയര്‍ സെക്കണ്ടറി സ്കൂളാണ് സംസ്ഥാനതല മല്‍സരം സംഘടിപ്പിച്ചത്.

 ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി നടന്ന പരിപാടിയില്‍ പരമ്പരാഗത, കരോക്കെ വിഭാഗങ്ങളായാണ് മല്‍സരം. സ്കൂളിന്റെ സ്ഥാപകനായ എ.പി. ബാപ്പുഹാജിയുടെ സ്മരാണാര്‍ഥമാണ് മല്‍സരം ഒരുക്കിയത്.  ആദ്യകാല പാട്ടുകൾ ആസ്വദിച്ചു പാടാനായതായി മല്‍സരാര്‍ഥികള്‍ പറഞ്ഞു.

പഴയ ശൈലിയിലുളള തനിനാടന്‍ മാപ്പിളപ്പാട്ടുകള്‍ നിലനിര്‍ത്തുക കൂടി ലക്ഷ്യമിട്ടാണ് മല്‍സരം സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ടു രംഗത്തെ പ്രശസ്തരായ ഒ.എം.  കരുവാരകുണ്ട്, ഫൈസൽ എളേറ്റിൽ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

മല്‍സരത്തില്‍ പ്രധാന സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ഥികളെ സമ്മാനങ്ങളും ക്യാഷവാര്‍ഡും നല്‍കി ആദരിച്ചു.