tourism-pani

ദേശിയ പണിമുടക്കിൽ സ്തംഭിച്ചു സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല. മഞ്ഞുകാലമാസ്വദിക്കാൻ ഇടുക്കിയിലെത്തിയ സഞ്ചാരികൾ  യാത്ര സൗകര്യങ്ങളില്ലാതെ വലഞ്ഞു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ  സഞ്ചാരികളുടെ എണ്ണം പകുതിയിൽ താഴെയായി. 

 

ആലപ്പുഴയിൽ ബോട്ട്  സർവീസുകൾ നിത്തിവെച്ചു,  വിദേശത്തു നിന്നുൾപ്പെടെ എത്തിയ വിനോദ  സഞ്ചാരികളുടെ യാത്രകൾ മുടങ്ങി.മൂന്നാറിലും, വാഗമണിലും, തേക്കടിയിലുമെല്ലാം  സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. എത്തിയ സഞ്ചാരികളുടെ യാത്രാ പദ്ധതികളെല്ലാം അവതാളത്തിലായി.

 

സഞ്ചാരികൾ ബുക്കിങ്ങുകൾ റദ്ദാക്കിയതും,  യാത്രകൾ മാറ്റിവെച്ചതും റിസോർട്ടുകളെയും ഹോട്ടലുകളെയും നഷ്ടത്തിലാക്കി. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കുമളി  ചെക്ക്പോസ്റ്റു വഴി  സുഗമമായി സർവീസ് നടത്തി.