malappuram-bank

കേരളബാങ്കിന്റ ഭാഗമാകാതെ മാറിനിന്ന മലപ്പുറം ജില്ലാ സഹകരണബാങ്കിനെതിരെ നടപടിയുമായി സര്‍ക്കാര്‍. ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണസംഘങ്ങളെ കേരളബാങ്കിന്റ ഭാഗമാക്കാന്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ  തീരുമാനിച്ചു.

131 പ്രാഥമിക സഹകരണ സംഘങ്ങളാണ് മലപ്പുറം ജില്ലാസഹകരണബാങ്കിന് കീഴിലുള്ളത്. ഇതില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന 32 എണ്ണം ഉള്‍പ്പടെ മിക്ക സഹകരണസംഘങ്ങളും കേരബാങ്കില്‍ ചേരാന്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. മാത്രമല്ല മുഴുവന്‍ സംഘങ്ങളേയും ഉള്‍പ്പെടുത്തിയാണ് കേരളബാങ്കിന്റ കരട് ബൈലോ സഹകരണവകുപ്പ് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലാ സഹകരണബാങ്ക് ഹൈക്കോടതിയെ സമീരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘങ്ങളെ ഒപ്പം കൂട്ടാന്‍ സര്‍ക്കാര്‍ ഒാര്‍ഡിനന്‍സ് ഇറക്കുന്നത്. എന്നാല്‍ ജില്ലാ ബാങ്കിന് അനുകൂലമായി  ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടെന്നും അത് അട്ടിമറിക്കാനാണ് ഒാര്‍ഡിനന്‍സെന്നുമാണ് ബാങ്ക് മുന്‍ഭരണസമിതിയുടെ ആക്ഷേപം 

സഹകരണസംഘങ്ങള്‍ കേരളബാങ്കില്‍ ലയിച്ചാല്‍  മലപ്പുറം ജില്ലാ സഹകരണബാങ്കിന്റ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും. കേരളബാങ്കിന്റ നിയമവലി ഭേദഗതി അംഗീകരിക്കാന്‍ ഇരുപതിന് സര്‍ക്കാര്‍ സഹകരണസംഘങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.