കോട്ടയം കുറുമുള്ളൂരിൽ നടന്ന അഖില കേരള വടംവലി മത്സരത്തിൽ കോഴിക്കോട് കവിത വെങ്ങാട് ജേതാക്കൾ. യുണൈറ്റഡ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപത് ടീമുകളാണ് പങ്കെടുത്തത്.
കുറുമുള്ളൂർ ഗ്രാമത്തിന്റെ ആവേശമത്രയുമാണ് കമ്പക്കയറിലേക്ക് ആവാഹിച്ചത്. കായിക കരുത്തിന്റെ പര്യായമായ സംസ്ഥാനത്തെ ഉശിരൻ ടീമുകൾ കൂടി അണിനിരന്നതോടെ ആവേശം വാനോളം ഉയർന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ മത്സരങ്ങൾ അവസാനിച്ചത് തിങ്കളാഴ്ച പുലർച്ചെ നാലിനാണ്. 66666 രൂപയും 20000 രൂപയുടെ പോത്തുക്കുട്ടനുമായിരുന്നു ഒന്നാം സമ്മാനം. കേരളക്കര കണ്ട ഏറ്റവും വലിയ സമ്മാനതുകയാണ് നൽകുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നു.
യുവധാര പൗണ്ട് തൃശൂർ രണ്ടാം സ്ഥാനവും കിങ്ങ്സ് വലവൂർ കോട്ടയം മൂന്നാം സ്ഥാനവും നേടി. അഞ്ചാം തവണയാണ് കുറുമള്ളൂർ യുണൈറ്റഡ് ക്ലബ് വടംവലി മത്സരം നടത്തുന്നത്.