sargolasavam

ഗോത്രകലയുടെ പെരുമ നിലനിറുത്തി സര്‍ഗോല്‍സവ വേദിയില്‍ പരമ്പരാഗത ആദിവാസി നൃത്തങ്ങള്‍ അവതരിപ്പിച്ച് കുട്ടികള്‍. കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംസ്ഥാനതല കലാമേളയായ സര്‍ഗോത്സവം നടക്കുന്നത്. 

 

മലശ്ശര്‍ ഗോത്ര വിഭാഗം ഇങ്ങനെയാണ് കാട്ടില്‍ വേട്ടയാടന്‍ പോകുന്നത്. ഊര് മൂപ്പനോട് അനുവാദം വാങ്ങി പ്രത്യേക വേഷം ധരിച്ച് അമ്പും വില്ലും കുന്തവുമെല്ലാമായി കാടുകയറും. ഉച്ചത്തില്‍ പാട്ടുപാടി താളം പിടിച്ച് വന്യമൃഗ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടും. ഇരയെ വളഞ്ഞിട്ട് ആക്രമിച്ചാണ് കീഴ്പ്പെടുത്തുന്നത്. 

 

പാലക്കാടുനിന്നുള്ള കുട്ടികള്‍ പൂര്‍വികരില്‍നിന്ന് ‌കൈമാറി ലഭിച്ച പരമ്പരാഗത നൃത്തം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ വേട്ടയാടന്‍ സദസും പങ്കാളിയായി. 

മണിക്കൂറുകളോളം സമയമെടുത്താണ് നൃത്തത്തിനായി കുട്ടികള്‍ അണിഞ്ഞൊരുങ്ങിയത്. 

 

പതിനാല് ജില്ലകളില്‍നിന്നായി ഇരുപത്തിയാറ് ടീമുകളാണ് വിവിധ ഗോത്രകലകള്‍ സര്‍ഗോത്സവേദിയില്‍ അവതരിപ്പിച്ചത്.