vineshbanglah-06

ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവില്‍ നിന്ന് ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഏറ്റുവാങ്ങിയപ്പോള്‍ മലയാളിയായ വിനേഷ് ബംഗ്ലാന്‍ ഒരു നേട്ടം കൂടി സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തു. കലാസംവിധാനത്തിന് ദേശീയ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

ചരിത്രവും കെട്ടിച്ചമച്ച ചരിത്രവും കാഴ്ച്ചകളായി നിറഞ്ഞതാണ് കമ്മാര സംഭവം. വായനയിലൂടെയും കഥകളിലൂടെയും കേട്ടറിഞ്ഞ ചരിത്രം പ്രേക്ഷകരുടെ കണ്‍മുന്നിലെത്തിക്കാന്‍ വിനേഷിനും സഹപ്രവര്‍ത്തകര്‍ക്കും രണ്ട് വര്‍ഷത്തിനടുത്തെടുത്തു. ഉറക്കമളച്ച രാത്രികള്‍ക്ക് ഫലമുണ്ടായി. 2019ലെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇരട്ടി മധുരമായി ദേശീയ ചലചിത്ര പുരസ്ക്കാരവും വിനേഷിനെ തേടിയെത്തി. 

വരയായിരുന്നു ഈ മലപ്പുറംകാരന് എന്നും കൂട്ട്. കൂടെ സിനിമയെന്ന സ്വപനവും. സ്കൂള്‍പഠനം കഴിഞ്ഞയുടന്‍ സിനിമയിലെത്തി. മുപ്പതോളം സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു. കുറുപ്പ്, കാളിയന്‍, ഖല്‍ബ് തുടങ്ങിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് വിനേഷിപ്പോള്‍.