സമകാലീന പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇടശ്ശേരി സ്മൃതി ശ്രദ്ധേയമായി. മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്മരണാര്‍ഥമായി സംഘടിപ്പിച്ച പരിപാടിയ്ക്ക് വന്‍ ജനപങ്കാളിത്തമാണുണ്ടായത്. 

 

ഹിന്ദു മുസ്‌ലിം ഐക്യം ഉയർത്തികാട്ടുന്ന ഇസ്ലാമിലെ വൻമല എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് എം.ടി. ഇടശ്ശേരിയെ സ്മരിച്ചത്. രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് ഈ കവിത ഒരു ഉത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

ഇടശ്ശേരി കവിതകളുടെ ആലാപനം തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മഹാകവിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപേരാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവിതകള്‍ ഓര്‍ത്തെടുത്തത്. 

 

എഴുത്തുകാരിയായ സാറാ ജോസഫ്, എം.പി.അബ്ദുസമദ് സമദാനി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങി കലാ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു