സ്വന്തം സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിയാണ് മലയാള സിനിമയുടെ ദൃശ്യവിസ്മയം രാമചന്ദ്രബാബു ജീവിത്തിന് പാക്കപ്പ് പറയുന്നത്. വിടപറയും മുമ്പ് തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകര്‍ക്കൊപ്പം ഒരു പിടി എണ്ണം പറഞ്ഞ സിനിമകള്‍ അദേഹം പ്രേക്ഷകര്‍ക്കായി ബാക്കിവെച്ചിട്ടുണ്ട്.പുനെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ കെ.ജി ജോര്‍ജിനും ജോണ്‍ അബ്രഹാമിനും ഒപ്പമാണ് പഠിച്ചത്.മലയാള സിനിമയില്‍ വഴിത്തിരിവായ ചിത്രങ്ങളിലെല്ലാം രാമചന്ദ്രബാബു കാമറ ചലിപ്പിച്ചു,രാജ്യത്തെ ആദ്യ ത്രീഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, മലയാളത്തിലെ ആദ്യ 70 എം.എം സിനിമയായ പടയോട്ടം, അനിമേറ്റഡ് കഥാപാത്രം അഭിനയിച്ച ആദ്യ മലയാള സിനിമയായ ഒാ ഫാബി തുടങ്ങിയവയിലൂടെ സാങ്കേതികതയുടെ മാറ്റം അദേഹം മലയാളി പ്രേക്ഷകരെ കാണിച്ചു.കംപ്യൂട്ടര്‍ ഗ്രാഫിക്സ് വരുന്നതിന് മുമ്പ് സ്പെഷല്‍ എഫ്ക്ട്സിലൂടെ രാമചന്ദ്രബാബു മലയാളികളെ വിസ്മയിപ്പിച്ചു.കമല്‍ ഹാസന്‍ രജനീകാന്ത് എന്നിവര്‍ ഐവി ശശിയുടെ സംവിധാനത്തില്‍ അഭിനയിച്ച അലാവുദ്ദീനും അത്ഭുതവിളക്കും എന്ന സിനിമ ബാബു കൈകള്‍കൊണ്ട് സൃഷ്ടിച്ച സ്പെഷല്‍ എഫ്ക്ട്സ് കൊണ്ട് ശ്രദ്ധേയമായി.ആദ്യമായി സംവിധാനം െചയ്തുകൊണ്ടിരുന്ന പ്രഫസര്‍ ഡിങ്കന്‍ എന്ന ത്രീഡി സിനിമയ്ക്ക് വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ത്രീഡി ക്യാമറ സംവിധാനം ആണ് അദേഹം ഉപയോഗിച്ചിരിക്കുന്നത്.അതിന്റെ ചിത്രീകരണം അവസാനഘട്ടത്തിലായിരുന്നു.ഛായാഗ്രാഹകനുള്ള ആദ്യ സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തിലുണ്ട്.അഗ്രഹാരത്തിലെ കഴുത, യവനിക ,വടക്കന്‍വീരഗാഥ, പാളങ്ങള്‍, രതിനിര്‍വേദം, നിര്‍മാല്യം ,ചെറിയാച്ചന്റെ ക്രൂരതകള്‍ തുടങ്ങി മലയാളികളുടെ കണ്ണില്‍ മായാതെ നില്‍ക്കുന്ന ഒട്ടനവധി ഫ്രെയിമുകള്‍ ചരിത്രത്തില്‍ രാമചന്ദ്രബാബുവിനെ അടയാളപ്പെടുത്തും.കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെ അവശനിലയിലായ രാമചന്ദ്രബാബുവിനെ ആദ്യം ബീച്ച് ജനറല്‍ ആശുപത്രിയിലാണെത്തിച്ചത് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം.ചെന്നൈയില്‍ ജനിച്ച രാമചന്ദ്രബാബു ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്.കോഴിക്കോട് മഹാറാണി ഹോട്ടലില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി