കിഫ്ബിയ്ക്കെതിരെയുള്ള വിവാദങ്ങള്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയ്ക്കെതിരെയുള്ള വിവാദങ്ങള്‍ ഏതു നല്ലകാര്യത്തിനും വിവാദമുണ്ടാക്കുകയെന്ന ശീലമായികണ്ടാല്‍ മതി.  കേരളനിര്‍മിതി വികസനബോധവല്‍കരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

കിഫ്ബിയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളെ പാടെതള്ളിയ മുഖ്യമന്ത്രി സംസ്ഥാനത്ത് കിഫ്ബിയുടെ കീഴില്‍ വന്‍ വികസനകുതിപ്പിലേക്കാണ് മുന്നേറുന്നതെന്നും പറഞ്ഞു. ഇതുവരെ 519 പദ്ധതികള്‍ക്കായി 45619 കോടി രൂപയുടെ അനുവാദം നല്‍കികഴിഞ്ഞു. ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികളുടെ പ്രദര്‍ശനം തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വികസന കാഴ്ചപ്പാടും ,നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്