miss-kerala

മിസ് കേരളാ 2019ല്‍ സൗന്ദര്യറാണിയായി തിരുവനന്തപുരത്തുക്കാരി അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ അന്‍ജന ഷാജന്‍ രണ്ടാംസ്ഥാനവും തലശേരിക്കാരിയായ അഞ്ജന വേണു മൂന്നാം സ്ഥാനവും സ്വന്തമാക്കി. 22 മലയാളി പെണ്‍കുട്ടികള്‍ മാറ്റുരച്ച ഫൈനല്‍ മല്‍സരങ്ങള്‍ക്കുശേഷം നടന്‍ ഷെയിന്‍ നിഗമാണ് വിജയിയെ പ്രഖ്യാപിച്ചത്

 

അന്‍സി കബീര്‍. 22 സുന്ദരിമാരില്‍ ഏറ്റവും ഉയരമുള്ള അന്‍സി തന്നെ തലപ്പൊക്കത്തോടെ കേരളത്തിന്റെ സുന്ദരിയായി. തിരുവനന്തപുരം ആലങ്കോട്കാരിയായ അന്‍സി ടെക്നോ പാര്‍ക്കിലെ സിസ്റ്റം എന്‍ജിനിയറാണ്. ഇത് ആദ്യമായല്ല അന്‍സി ഇതുപോലെ സുന്ദരിമാരുടെ വേദിയില്‍ മാറ്റുരയ്ക്കാനെത്തുന്നത്