temple

ചക്കുളത്തുകാവിലമ്മക്ക് പൊങ്കാലയർപ്പിച്ച് ഭക്തജന ലക്ഷങ്ങൾ. ക്ഷേത്രത്തിന്റെ കിലോമീറ്ററുകളോളം ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നീണ്ടു. സ്ത്രീകളുടെ ശബരിമലയെന്ന് വിളിപ്പേരുള്ള ചക്കുളത്തുകാവിലെ പൊങ്കാല, ദക്ഷിണേന്ത്യയിലെ  ഏറ്റവുംവലിയ രണ്ടാമത്തെ വനിതാ ഭക്തജനസംഗമമാണ്. 

വിളിച്ചുചൊല്ലിപ്രാർത്ഥനക്ക് ശേഷം, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാരഅടുപ്പിൽ തീപകർന്നു. ദേവിസ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവ് ഭഗവതിക്ക് കാർത്തികപൊങ്കാല. പുലർച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. പ്രത്യേകപൂജകൾക്ക് ശേഷം, പൊങ്കാലയുടെ ഉദ്‌ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പിഎസ് നായർ നിർവഹിച്ചു. ക്ഷേത്രമുറ്റത്തും, സമീപറോഡുകളിലുമായി കിലോമീറ്ററുകളോളം ദൂരം പൊങ്കാല അടുപ്പുകൾ നീണ്ടു. കനത്ത ചൂടിനെഅവഗണിച്ചും പൊങ്കാല അർപ്പിക്കാൻ ഇതരസംസ്ഥാനത്തുനിന്നുപോലും സ്ത്രീജനങ്ങളെത്തി. 

500ൽ അധികം വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ ദേവിയെ 41ജീവിതകളിലായി എഴുന്നള്ളിച്ചു, ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു.