muthassi-web

വയനാട് ബത്തേരി പൂമല ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ ആഴ്ചയിലൊരിക്കല്‍ നാട്ടിലുള്ള മുത്തശ്ശിമാരോ മുത്തശ്ശന്‍മാരോ ഹാജരാകും. കുട്ടികള്‍ക്ക് അനുഭവങ്ങളും കഥകളും പങ്കുവെക്കാനാണിത്. പ്രായമായവരോട് കുട്ടികളില്‍ സ്നേഹവും കരുതലുമുണ്ടാക്കുകയാണ് ലക്ഷ്യം.

മുത്തശ്ശിക്കൊരു ചക്കരയുമ്മ എന്നാണ് പരിപാടിയുടെ പേര്. കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ലക്ഷ്യം. നാട്ടിലുള്ള പ്രായമായവരിലൊരാളെ ആഴ്ചയിലൊരിക്കല്‍ സ്കൂളിലേക്ക് ക്ഷണിക്കും.മുത്തശ്ശിമാരും മുത്തശ്ശന്‍മാരും പഴയകാലത്തേക്ക് നടക്കും. കുട്ടികള്‍ക്ക് അവര്‍ പഴയ കഥകളും അനുഭവങ്ങളും പങ്കുവെക്കും. സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി.

കുഞ്ഞുസമ്മാനവും കൊടുത്താണ് കുട്ടികള്‍ ഇവരെ പറഞ്ഞയയ്ക്കുക