കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് ഇന്ന് ‘വിംങ്സ് സെറിമണിയാണ്. വിമാനം പറത്താന്‍ സമര്ഥരായ നാവികര്‍ക്ക് ചിറകുകള്‍ ലഭിക്കുന്ന ദിവസം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്. നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പൈലറ്റ് ഇന്ന് കൊച്ചിയില്‍ നിന്ന് പറന്നുയരും. പേര് ശിവാംഗി. ശിവാംഗിക്കൊപ്പം ജെവിന്‍ സംസാരിക്കുന്നു