thiruvathira-web

തിരുവാതിരക്കളി മത്സരവേദിയെ വേറിട്ട അനുഭവമാക്കി മത്സരാർത്ഥികൾ.  യഥാർത്ഥത്തിൽ മങ്കമാർ ആതിരവ്രതം നോറ്റ് പാതിരാവിൽ ദശപുഷ്പം ചൂടി ആടുകയാണെന്ന്  തോന്നിപ്പിച്ചു തിരുവാതിരക്കളി മത്സരം

മാറ്റത്തിന്റെ കൈക്കോട്ട് ഉയർന്നകേട്ടു വേദിയിൽ. സ്ഥിരം ഗണേശ സ്തുതികളില്ല സ്ഥിരമായി കേൾക്കുന്ന കൈകൊട്ടിക്കളിപ്പാട്ടൊന്നുമില്ല. എല്ലാo കൊണ്ടും പുതുമ നിറഞ്ഞു നിന്നു.

തിരുവാതിരക്ക് വ്രതം നോറ്റ് പാടിക്കളിക്കുന്ന പാട്ടുകളായിരുന്നു ഏറെയും. പൂനിലാപുഞ്ചിരി തൂകീടുമ്പോൾ കാന്തൻ എത്തുമെന്ന് പ്രതീക്ഷിക്കുന്ന നായികയും ദശപുഷ്പ വർണനയും തനി നാടൻ ചുവടുകളും  മത്സരത്തെ വേറിട്ടതാക്കി. 

മാറ്റത്തിന്റെ ചമയകാഴ്ചകൂടി ഈ  വേദിക്കുപിന്നിൽനിന്ന്  കാണാം. ഒരുക്കത്തിലും വേഷത്തിലും ഒക്കെ മിതത്വവും അടക്കവും  വന്നിരിക്കുന്നു. മത്സരം വൃശ്ചികമാസത്തിലായതിനാൽ ദശപുഷ്പങ്ങൾ  പലതും…