താളങ്ങളുടെ സമ്മേളനമാണ് ചെണ്ടമേളം. വാദ്യത്തിൽ മുമ്പനാണെങ്കിലും ചെണ്ടയ്ക്ക് തനിച്ചൊരു നിലനിൽപ്പില്ല. ചെണ്ടയേയും മേളപ്പെരുക്കങ്ങളെയും പരിചയപ്പെടാം.  അസുരവാദ്യമായ ചെണ്ട തന്നെയാണ് മേളത്തിലെ കൊമ്പൻ. എന്നാൽ പായസത്തെ മാധുര്യമാക്കുന്നകൂട്ടുപോലെ മറ്റ്‌ ഉപകരണങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് മേളത്തിന്റെ ആസ്വദനനിലവാരം വർധിപ്പിക്കുന്നത്. തായമ്പകയാണെങ്കിലും പഞ്ചാരിയാണെങ്കിലും, ഇലത്താളമില്ലാതെ പൂർണമാകില്ല.

കലാശക്കൊട്ടിനെ ആവേശക്കൊടുമുടിയിലെത്തിക്കുന്നതിൽ കൊമ്പിന്റെ പങ്ക് ചെറുതല്ല. 18 തരത്തിലുള്ള മേളത്തിന്റെ ദിശ നിശ്ചയിക്കുന്നത്  വലംതലയാണ്. എത്ര ഇറുക്കി കൊട്ടിയാലും വേറിട്ടുനിൽക്കുന്ന ശബ്ദവുമുണ്ട് മേളത്തിൽ. കുഴലിന്റേത്.