kochi-web

BPCL സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിരോധ മതിലുയർത്തി സിപിഎം പ്രതിഷേധം. കൊച്ചി റിഫൈനറി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പതിനായിരത്തോളം പേർ അണിനിരന്നു.

ചിത്രപ്പുഴ മുതൽ കുഴീക്കാട് വരെ അഞ്ചു കിലോമീറ്ററിലേറെ ദൂരത്തിൽ മനുഷ്യമതിൽ ഉയർത്തിയായിരുന്നു സിപിഎം പ്രതിഷേധം. സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം പതിനായിരത്തോളം പേർ പ്രതിഷേധ മതിലിന്റെ ഭാഗമായി. പ്രതിഷേധക്കാർ ബിപിസിഎൽ സംരക്ഷണ പ്രതിജ്ഞയെടുത്തു.

തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത സി പി എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർത്തി.തുടർച്ചയായി ഉയരുന്ന പ്രതിഷേധങ്ങൾ സ്വകാര്യവൽക്കരണ നിലപാടിൽ നിന്നു പിന്നോട്ടു പോകാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബി പിസിഎല്ലിലെ തൊഴിലാളികൾ.