നാലുവയസിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കുട്ടി ഹെല്‍മറ്റിന് വിപണിയില്‍ ആവശ്യക്കാരേറി. കുട്ടികളെ ആകര്‍ഷിക്കാന്‍ പറ്റുന്ന വിവിധ നിറത്തിലുള്ള ഹെല്‍മറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
ഹൈക്കോടതി വിധി വന്നപ്പോള്‍ കുട്ടികള്‍ക്കുള്ള ഹെല്‍മറ്റ് ഉണ്ടോയെന്നായിരുന്നു ഇരുചക്രവാഹന യാത്രക്കാരായ മിക്ക മാതാപിതാക്കളുടെയും സംശയം ആ സംശയം ഇനിയാര്‍ക്കും വേണ്ട.പല അളവിലും നിറത്തിലുമുള്ള ഹെല്‍മറ്റുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്കൂളില്‍പോകുന്ന കുട്ടികള്‍ എന്തുചെയ്യും, ഹെല്‍മറ്റ് എവിടെ സൂക്ഷിക്കും എന്നിങ്ങനെ സംശയങ്ങളുന്നയിക്കുന്നവര്‍ ഒരുപാടുണ്ട്. തടസവാദങ്ങള്‍ ഉന്നയിക്കുന്നവരോട് ഒറ്റകാര്യം മാത്രം..സ്വന്തം മക്കളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.