miss-cosmo

ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യ മല്‍സരങ്ങളിലൊന്നായ  മിസ് കോസ്മോ വേള്‍ഡ് കിരീടം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്  കോഴിക്കോട് കോട്ടൂളി സ്വദേശി സാന്ദ്ര സോമന്‍.  25 രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് സാന്ദ്ര സൗന്ദര്യപട്ടം  നേടിയത്. ഈ കീരീടം നേടുന്ന ആദ്യ ഇന്ത്യകാരി കൂടിയാണ് സാന്ദ്ര. 

300 മല്‍സരാര്‍ഥികളെ പിന്തള്ളിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സാന്ദ്ര മിസ് കോസ്മോ വേള്‍ഡ് മല്‍സരത്തില്‍ പങ്കെടുത്തത്. അവിടെയും വെല്ലുവിളികള്‍ ഏറെയായിരുന്നു. ആദ്യ രാജ്യാന്തര മല്‍സരം. 25 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍. പക്ഷെ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചാണ് സൗന്ദര്യ റാണിയായത് മുന്‍ മിസ് ഇന്ത്യ പൂജ ബിംറയുടെ കീഴിലായിരുന്നു ഒരു മാസത്തെ പരിശീലനം

മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ സാന്ദ്ര നാലു വര്‍ഷമായി മോഡലിങ് രംഗത്ത് സജീവമാണ്.സ്കൂള്‍ കാലം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. നല്ല സിനിമകള്‍ കിട്ടിയാല്‍ അഭിനയ രംഗത്തേക്കിറങ്ങും. മുന്‍ ലോക സുന്ദരി ക്യാരി ലീ യുടെ നേതൃത്വത്തില്‍ നടത്തുന്നതാണ് മിസ് കോസ്മോ വേള്‍ഡ് സൗന്ദര്യമല്‍സരം.